ന്യൂഡല്‍ഹി : പാകിസ്ഥാന് ഭീകരത മാത്രമാണ് കൈമുതല്‍. ഇന്ത്യയെ എങ്ങിനെ ആക്രമിക്കണമെന്നാണ് പാകിസ്ഥാന്റെ ഒരേ ഒരു ചിന്ത. അങ്ങനെയുള്ള പാകിസ്ഥാനുമായി സംസാരിക്കാന്‍ ഇന്ത്യയ്ക്കു സാധ്യമല്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീര്‍ ആണെന്നു കരുതുന്നില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങളില്‍ കശ്മീരും ഭാഗമാണെന്നു മാത്രം. അയല്‍ക്കാരുമായി സംസാരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ഭീകരത സംഘടിപ്പിക്കുകയും അവിശ്വസനീയമാംവിധം അതു നിഷേധിക്കുകയും ചെയ്യുന്ന അയല്‍രാജ്യവുമായി എങ്ങനെ സംസാരിക്കും
അവരതു ചെയ്യുകയും ചെയ്തില്ലെന്നു ഭാവിക്കുകയും ചെയ്യും. അവര്‍ക്കറിയാം ഈ ഭാവിക്കല്‍ ഗൗരവമുള്ളതല്ലെന്ന്. എന്നാലും അവര്‍ അങ്ങനെ ചെയ്യും. ഇതു വലിയ വെല്ലുവിളിയാണു നമുക്ക്. പിന്നെ എങ്ങനെയാണ് അവരെ അഭിമുഖീകരിക്കാന്‍ സാധിക്കുക? ഇത്തരം വിഷയങ്ങളെ യഥാര്‍ഥ ജീവിതത്തില്‍നിന്നു വേര്‍പെടുത്തി കാണുക ദുഷ്‌കരമാണ്. ഭീകരത, ചാവേര്‍ ബോംബ് സ്‌ഫോടനം, ആക്രമണങ്ങള്‍ എന്നിവയാണ് അയല്‍ക്കാരുടെ സവിശേഷതകള്‍.
Post Your Comments