ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് ബിജെപിയിലേക്ക്. ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് ഇന്ത്യന്‍ ഗുസ്തി താരം ബിജെപിയിലേക്ക് ചേക്കേറുന്നത്. സംസ്ഥാനത്തെ ബിജെപി ആസ്ഥാനത്തെത്തി യോഗേശ്വര്‍ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു. സര്‍ക്കാര്‍ ജോലി രാജിവെച്ചാവും യോഗേശ്വര്‍ ബിജെപിയില്‍ ചേരുകയെന്ന് ബിജെപി ഹരിയാന പ്രസിഡന്റ് സുഭാഷ് ബരള പറഞ്ഞു.
യോഗേശ്വറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.2012 ലണ്ടന്‍ ഒളിംപിക്‌സിലാണ് യോഗേശ്വര്‍ വെങ്കലമെഡല് നേടിയത്. 2013ല്‍ പത്മശ്രീ ലഭിച്ചിരുന്നു. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24 നാണ് വോട്ടെടുപ്പ്.
Post Your Comments