ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ. മെഡലും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് പുരസ്കാരം. ഒരു വര്‍ഷം പരമാവധി മൂന്ന് പേര്‍ക്ക് നൽകാനാണ് തീരുമാനം. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കില്ല.
സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദേശം ചെയ്യാനാകും. പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31ന് പുരസ്കാരം പ്രഖ്യാപിച്ച ശേഷം പത്മ പുരസ്കാരങ്ങൾക്കൊപ്പം ഇവയും നൽകും. അവാര്‍ഡ് നിര്‍ണയ സമിതിയില്‍ പ്രധാനമന്ത്രിയുമുണ്ടാകും.
Post Your Comments