KeralaLatest NewsNewsIndia

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ആക്ഷൻ പ്ലാൻ തയാറാക്കി സർക്കാർ : ഒഴിപ്പിക്കൽ ഞായറാഴ്ച്ച മുതൽ

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ആക്ഷൻ പ്ലാൻ തയാറാക്കി സർക്കാർ. ഒക്ടോബർ 11മുതൽ പൊളിക്കൽ ആരംഭിക്കും മൂന്ന് മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ആക്ഷൻ പ്ലാൻ നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും. അതേസമയം മരടിലെ ഫ്ലാറ്റുകൾ ഞായറാഴ്ച്ച മുതൽ ഒഴിപ്പിച്ച് തുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കൽ പൂർത്തിയാക്കും.

താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ മൂന്ന് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തിവെച്ചിരുന്നു. ജലവിതരണം നിർത്തിയതായി അറിയിച്ചുള്ള നോട്ടീസ് ഉടൻ പതിപ്പിക്കും. ഇന്ന് പുലർച്ചെ അ‍ഞ്ചുമണിയോടെ ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു.കനത്ത പൊലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്.

കടുത്ത മനുഷ്യാവകാശലംഘനാണെന്ന് ഫ്ലാറ്റ് ഉടമകൾ. തങ്ങൾക്കെതിരെ എല്ലാത്തരത്തിലും മനുഷ്യത്തരഹിതവും അതിക്രൂരവുമായ നടപടിയാണ് സർക്കാർ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതതെന്നും, ഞങ്ങൾക്ക് നീതി വേണമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button