തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്, അരൂരിൽ മനു സി പുളിക്കൽ, കോന്നിയിൽ കെ.യു ജനീഷ് കുമാർ, മഞ്ചേശ്വരത്ത് ശങ്കർ റേ എന്നിവരാകും സ്ഥാനാർത്ഥികൾ. എറണാകുളത്ത് സിപിഎം സ്വാതന്ത്ര്യനായി അഡ്വ മനു റോയ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങളാണ് ഇത്തവണ ഇടതുപക്ഷ സ്ഥാനാർത്ഥികൾ. അഞ്ചു പേരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
Post Your Comments