ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വീണ്ടും ഉയർന്നു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ യെമനിലെ ഹൂതികൾ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇന്ധനവില വർദ്ധിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്ന് പെട്രോൾ ലിറ്ററിന് വില 0.06 പൈസ കൂടി 74.19 രൂപയും, ഡീസലിനു ലിറ്ററിന് വില 0.07 പൈസകൂടി 67.14 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിനു 0.06 പൈസ കൂടി 79.85 രൂപയും ഡീസലിനു 0.07 പൈസ കൂടി 70.44 രൂപയുമാണ് വില. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരത്തു പെട്രോളിന് 77.48രൂപയും, ഡീസലിന് 72.11രൂപയുമാണ് വില. തുടര്‍ച്ചയായ എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് 2.12 രൂപയും, ഡീസല്‍ വിലയില്‍ 1.66 രൂപയുമാണ് വര്‍ധിച്ചത്.
ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി സൗദി കുറച്ചിരുന്നു. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന് 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് വാങ്ങുന്നത്. അതേസമയം എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നത്.
Post Your Comments