കൊച്ചി : കെഎസ്ആർടിസിക്ക് കർശന നിർദേശവുമായി ഹൈക്കോടതി. ദിവസക്കൂലിക്ക് ഡ്രൈവർമാർ നിയമിക്കരുതെന്നും, ജൂലൈ ഒന്നിന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ കെഎസ്ആർടിസിയില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും കോടതി നിർദേശിച്ചു. പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാര്‍ക്ക് പിന്നാലെ എംപാനൽ ഡ്രൈവർമാരെയും പിരിച്ച് വിടണമെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം കെഎസ്ആർടിസി 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്.
Post Your Comments