KeralaLatest NewsNews

റോഡുകളുടെ ശോചനീയാവസ്ഥക്ക് പിന്നിലെ കാരണം കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിജിലന്‍സ്. നിര്‍മാണ പ്രവൃത്തികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അറ്റകുറ്റ പണികളും റീടാറിങും നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

റോഡുകളില്‍ കരാറുകാര്‍ നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. റോഡുകള്‍ വേഗത്തില്‍ നശിക്കാൻ ഇതും പ്രധാനപ്പെട്ട കാരണമായി എന്നും പരിശോധനയിൽ കണ്ടെത്തി. പല റോഡുകളുടെയും അവസ്ഥ ശോചനീയമാണെന്നും അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തകരുന്നതായും കാണിച്ച്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button