കൊച്ചി : സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവില ഇന്ന് കുതിച്ചുയർന്നു. പവന് 28,080 രൂപയിലും, ഗ്രാമിന് 3,510 രൂപയിലുമാണ് ഇന്ന് വ്യാപാരം. പവന് 160 രൂപയാണ് കൂടിയത്. കഴിഞ്ഞ് നാല് ദിവസങ്ങളായി 27,920 രൂപയിലായിരുന്നു വില. സെപ്റ്റംബര്‍ നാലിന് . സെപ്റ്റംബര്‍ നാലിന് സ്വർണ്ണ വില 29,120 രൂപയെന്ന റെക്കോര്‍ഡ് നിരക്കിൽ എത്തിയിരുന്നു. സെപ്റ്റംബർ 18ന് 28,000ല്‍ എത്തിയ സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞിരുന്നു.
Post Your Comments