ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വിളർച്ചയ്ക്ക് കാരണമാകാം ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു.
നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ റിപ്പോർട്ട് പ്രകാരം 19 – 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലിഗ്രാമും, 19 – 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലിഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് പറയപ്പെടുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ഡ്രെെ ഫ്രൂട്ടസ് എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു
ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർദ്ധിക്കാൻ സഹായിക്കുന്നു. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഫോളിക്ക് ആസിഡിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു
മാതളം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ലൊരു പഴമാണ്.വിറ്റാമിൻ സി, കെ, ബി, കാര്‍ബോഹൈഡ്രേട്സ് തുടങ്ങിയ നിരവധി പോഷകങ്ങളടങ്ങിയിരിക്കുന്നു. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. അതിനാൽ ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുവാൻ ശ്രമിക്കുക
ഈന്തപ്പഴം ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനോടൊപ്പം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. അന്നജം, റൈബോഫ്ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. അതിനാലിത് വിളര്‍ച്ച തടയാൻ സഹായിക്കുന്നു.
Post Your Comments