Latest NewsNewsBusiness

നേട്ടം നഷ്ടമായി : ഇന്ന് ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം തുടരാനായില്ല. ഇന്ന് ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്‌സ് 255 പോയിന്റ് താഴ്ന്നു 38842ലും നിഫ്റ്റി 76 പോയിന്റ് താഴ്ന്ന് 11511ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 645 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഒഴികെയുള്ള ഓഹരികളും, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ്.

വിപ്രോ, യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ടിസിഎസ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ വേദാന്ത, ഒഎന്‍ജിസി, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button