Latest NewsKeralaNews

രാജ്യത്തൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളത്തിലെ വനിതാ എം.പി

പാലക്കാട്: രാജ്യത്തൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് രമ്യ ഹരിദാസ് എം.പി. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് മദ്യനിരോധന സമിതി സംസ്ഥാന വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ ഹരിദാസ്.

ALSO READ: അലി അക്ബറിന്റെ മുന്നറിയിപ്പ്: മത തീവ്രവാദത്തിൽ അധിഷ്ടിതമായ മതപരിവർത്തനം ഭയപ്പെടുത്തുന്നത്

ഷാഫി പറമ്ബില്‍ എം.എല്‍.എ ഫ്ലാഗ് ഒാഫ് ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്, ജന. സെക്രട്ടറി സി.സി. സാജന്‍, സംസ്ഥാന സെക്രട്ടറിമാരായ അലവിക്കുട്ടി ബാഖവി, ഇ.എ. ജോസഫ്, ജാഥ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, എം.ഇ.എസ് ജില്ല പ്രസിഡന്‍റ് എ. ജബ്ബാര്‍ അലി, എസ്.ഡി.പി.െഎ ജില്ല പ്രസിഡന്‍റ് അമീര്‍ അലി, പി.എസ്. നാരായണന്‍ (കോണ്‍ഗ്രസ് ജില്ല സെക്രട്ടറി), സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷാക്കീര്‍ അഹമ്മദ്, വിളയോടി വേണുഗോപാലന്‍, റയ്മണ്ട് ആന്‍റണി, സന്തോഷ് മലമ്ബുഴ, ഇയ്യച്ചേരി പത്മിനി, പുഷ്പവല്ലി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എ.കെ. സുല്‍ത്താന്‍ സ്വാഗതവും വേലായുധന്‍ കെ. കൊമേക്കാട് നന്ദിയും പറഞ്ഞു.

ALSO READ: മയക്ക് മരുന്ന് നൽകി പീഡനം, ബ്ലാക്ക് മെയിലിങ്, മതപരിവർത്തന ശ്രമം: പ്രതി കീഴടങ്ങിയത് എൻഐഎ യുടെ അന്വേഷണം ഭയന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button