Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleHome & Garden

ഈ ചെടികള്‍ നട്ടുവളര്‍ത്തൂ… വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയട്ടെ

വീടിനുള്ളില്‍ ഇത്തിരി പച്ചപ്പും സൗരഭ്യവുമൊക്കെയുണ്ടെങ്കില്‍ അത് നമുക്ക് നവോന്മേഷവും സന്തോഷവും പകരും. വീടിന് പുറത്ത് മാത്രമല്ല അകത്തും ചെടികള്‍ വയ്ക്കാറുണ്ട്. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ തന്നെ ചെടികളും പൂക്കളുമൊക്കെ കാണുന്നത് മനസിനിത്തിരി സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍ എന്തെങ്കിലുമൊക്കെ ചെടികള്‍ നട്ടതുകൊണ്ട് കാര്യമില്ല. ചില ചെടികള്‍ വിപരീത ഫലമായിരിക്കും തരിക. വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ചെടികളുണ്ട്. ഇതാ അവയെക്കുറിച്ചറിയൂ…

ഓര്‍ക്കിഡ്
പോസിറ്റീവ് ഊര്‍ജ്ജം നല്‍കാന്‍ പ്രത്യേക കഴിവുള്ള ചെടിയാണ് ഓര്‍ക്കിഡെന്നാണ് ഫെങ് ഷൂയി പറയുന്നത്. ഓര്‍ക്കിഡ് പൂവുകളുടെ സുഗന്ധം മനസില്‍ സന്തോഷം നിറയ്ക്കും. രാത്രിയില്‍ ഓക്സിജനെ പുറത്ത് വിടുന്ന ഓര്‍ക്കിഡ് കിടപ്പുമുറിയില്‍ ധൈര്യമായി വയ്ക്കാവുന്നതാണ്.

ലില്ലി

ഈ ചെടിയെ ഇംഗ്ലീഷുകാര്‍ പീസ് ലില്ലി എന്നാണ് വിളിക്കാറ്. പേരു സൂചിപ്പിക്കും പോലെ തന്നെ വീട്ടില്‍ സമാധാനം നിറയ്ക്കാന്‍ ഈ ചെടികള്‍ക്ക് കഴിയും. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്‍വ്വും നല്‍കാനും ഇത് സഹായിക്കും. വീടിന് പുറത്ത് നിന്നും അകത്തേക്ക് വരുന്ന അശുദ്ധവായുവിനെ ശുദ്ധീകരിച്ച് വീട്ടില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കാനുള്ള കഴിവ് ലില്ലിക്കുണ്ട്.

കറ്റാര്‍വാഴ

ഭാഗ്യവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ചെടിയാണത്രെ കറ്റാര്‍വാഴ. രോഗങ്ങള്‍ ശമിപ്പിക്കാനും കറ്റാര്‍ വാഴയ്ക്ക് പ്രത്യേക കഴിവുണ്ട്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ കറ്റാര്‍വാഴ വയ്ക്കാവുന്നതാണ്. കറ്റാര്‍വാഴ നടുമ്പോള്‍ ധാരാളം വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കണം. കറ്റാര്‍വാഴ നട്ട ചട്ടിയില്‍ വെള്ളം തങ്ങിയിരിക്കാന്‍ പാടില്ല. ഇത് ചെടി ചീയാന്‍ കാരണമാകും.

മുല്ല

പോസിറ്റീവ് എനര്‍ജിയെ വീട്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ള ചെടിയാണ് മുല്ല. വ്യക്തി ബന്ധങ്ങളെ ദൃഢമാക്കാനും പ്രണയത്തെ ഉണര്‍ത്താനും മുല്ലയ്ക്ക് കഴിയും. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് മാനസിക സമ്മര്‍ദ്ദം കുറയ്്ക്കാനുള്ള കഴിവുണ്ട്.

റോസ്‌മേരി

വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന അശുദ്ധവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഉന്മേഷം പകരാന്‍ കഴിയുന്ന ചെടിയാണ് റോസ് മേരി. റോസ്‌മേരിയുടെ സുഗന്ധത്തിന് ഉത്കണ്ഠയെ ഇല്ലാതാക്കാനും തളര്‍ച്ചമാറ്റി നവോന്മേഷം നല്‍കാനുമുള്ള കഴിവ് ഉണ്ട്. നല്ല ഉറക്കം സമ്മാനിക്കാന്‍ കഴിവുള്ള റോസ്‌മേരിയുടെ സുഗന്ധത്തിന് ഓര്‍മ്മ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്. വീടിനുള്ളില്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിലാണ് ഈ ചെടി നടേണ്ടത്.

മുള

ഭാഗ്യത്തിന്റെയും അഭിവൃദ്ധിയുടെയുമൊക്കെ ചിഹ്നമായാണ് മുളയെ കരുതുന്നത്. ഫെങ്ഷുയി പ്രകാരം ലംബ രൂപത്തിലുള്ള മുളച്ചെടിയില്‍ മരത്തിന്റെ ഘടകമുണ്ടെന്നും ഇത് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുമെന്നും വീടിനുള്ളില്‍ ഓജസ് നിറയ്ക്കുമെന്നും പറയുന്നു. ഒരു ഗ്ലാസ് ബൗളില്‍, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത ഏതെങ്കിലും ഒരു മൂലയിലാണ് മുള വയ്ക്കേണ്ടത്.

തുളസി

തുളസിച്ചെടിയും വീടിനുള്ളില്‍ വളര്‍ത്താവുന്ന സസ്യമാണ്. നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായും തുളസിയെ കാണുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും തുളസിയ്ക്ക് കഴിയും. ദിവസത്തില്‍ 20 മണിക്കൂറും ഓക്സിജനെ പുറത്ത് വിടാനുള്ള കഴിവ് ഇതിനുണ്ട്. ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ തുളസിയ്ക്ക് പ്രത്യേക കഴിവുണ്ട്. വീട്ടിലായാലും പൂന്തോട്ടത്തിലായാലും സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വടക്ക് കിഴക്ക് ഭാഗത്ത് തുളസി നടുന്നതാണ് നല്ലത്.

ജമന്തി

വിശുദ്ധിയെയും, ആത്മാര്‍ത്ഥതയെയും സൂചിപ്പിക്കുന്ന ചെടിയാണ് ജമന്തി. അസുഖങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് ജമന്തിക്കുണ്ട്. വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാനും ഈ ചെടിക്ക് കഴിയും. സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്ന ഈ ചെടിയെ പലരും ദീര്‍ഘായുസ്സിന്റെ പ്രതീകമായാണ് കാണുന്നത്.

പനിക്കൂര്‍ക്ക

ദേഷ്യവും ഭയവും അകറ്റാന്‍ പനിക്കൂര്‍ക്കയ്ക്ക് കഴിയുമത്രെ. ധാരാളം അസുഖങ്ങള്‍ക്കുള്ള മരുന്നായി പനിക്കൂര്‍ക്ക ഉപയോഗിക്കുന്നുണ്ട്. വീടിനുള്ളില്‍ അല്‍പ്പം ഈര്‍പ്പം ലഭിക്കുന്നയിടങ്ങളില്‍ ഈ ചെടി വയ്ക്കാം.

പന

ഒരു ചെടിച്ചട്ടിയില്‍ ഒരു കുഞ്ഞു പന നിങ്ങളുടെ വീട്ടിലൊ, ഓഫീസിലൊ ഉണ്ടെങ്കില്‍ പിന്നെ പേടിയ്ക്കേണ്ട അന്തരീഷത്തിലെ വിഷാംശമുള്ള വായുവിനെ ഈ പന ശുദ്ധീകരിച്ച് നവോന്മേഷം നിറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button