Devotional

ശിവലിംഗത്തിന് ചുറ്റുമുള്ള ഈ നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിയ്ക്കും…. ഇങ്ങനെ ഭക്തര്‍ വിശ്വസിയ്ക്കുന്ന ആ മഹാക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം

ശിവലിംഗത്തിന് ചുറ്റുമുള്ള ഈ നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിയ്ക്കും…. ഇങ്ങനെ ഭക്തര്‍ വിശ്വസിയ്ക്കുന്ന ആ മഹാക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം .

ഇത് മഹാരാഷ്ട്രയിലെ   കേദാരേശ്വര്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ തൂണുകളിലാണ് ഐതിഹ്യം നിലനില്‍ക്കുന്നത് .ഹരിശ്ചന്ദ്രേശ്വര്‍ കോട്ടയ്ക്ക് സമീപത്താണ് കേദാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയൊരു ഗുഹയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിന് ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്. ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നാണ് പ്രദേശവാസികള്‍ അടിയുറച്ച് വിശ്വസിക്കുന്നത്.

കല്ലില്‍ തീര്‍ത്ത പീഠത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് അഞ്ചടിയോളമാണ് ഉയരം. അരയ്ക്കൊപ്പം വെള്ളത്തില്‍ കിടക്കുന്ന ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമായ പണിയാണ്. സാധാരണ സമയങ്ങളില്‍ പോലും ഐസിനേക്കാളും തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള വഴികളിലൂടെ വന്‍ അരുവികള്‍ ഒഴുകുന്നതിനാല്‍ ഒരു തരത്തിലും ഇവിടെ എത്താന്‍ സാധിക്കില്ല. സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം എന്നീ മൂന്നു യുഗങ്ങളിലും ഓരോ തൂണുകള്‍ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തില്‍ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നും കേദാരേശ്വര്‍ ഭക്തര്‍ വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button