ന്യൂയോര്‍ക്ക്: കാഷ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കാഷ്മീര്‍ വിഭജനത്തെ എതിര്‍ക്കുന്നത് പാക്കിസ്ഥാന് മാത്രമല്ല. ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിപോലും കാഷ്മീര്‍ വിഭജനത്തിന് എതിരാണ്- ഇമ്രാന് പറഞ്ഞു.50 ദിവസത്തിലേറെയായി കാഷ്മീരിലെ ജനങ്ങള്‍ ജയിലിലടക്കപ്പെട്ടവരെപ്പോലെ കഴിയുകയാണെന്നും തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എവിടെയാണെന്നോ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നു പോലും മറ്റുള്ളവര്‍ക്ക് അറിയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്- ഇമ്രാന് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനെ പരാമര്‍ശിച്ചുകൊണ്ട് കാഷ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ കൂടുതല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള പാക് ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. നേരത്തെ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പാകിസ്ഥാൻ ആയുധമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളും പ്രസ്താവനകളും പാകിസ്ഥാൻ ഉയർത്തിക്കാട്ടുന്നത് ഇത് ആദ്യമല്ല.
Post Your Comments