മസ്‌കറ്റ് : ഒമാനില്‍ ഹിക്ക ആഞ്ഞടിച്ചു . കനത്ത കാറ്റില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ . ഹിക്ക ചുഴലി കൊടുങ്കാറ്റ് ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമിലാണ് ആഞ്ഞടിച്ചത്. സന്ധ്യയോടെയാണ് കനത്ത മഴയോടെ ചുഴലികൊടുങ്കാറ്റ് തീരത്തെത്തിയത്. രാത്രിയോടെ മഴയുടെ ശക്തിയില്‍ ചെറിയ കുറവുണ്ട്.
കനത്ത കാറ്റില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 124 കിലോമീറ്റര്‍ വരെയായി ഉയര്‍ന്നിരുന്നു. കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാര്‍ജിച്ച് ചുഴലിയായി മാറിയത്.
Post Your Comments