Latest NewsKeralaNews

അലി അക്ബറിന്റെ മുന്നറിയിപ്പ്: മത തീവ്രവാദത്തിൽ അധിഷ്ടിതമായ മതപരിവർത്തനം ഭയപ്പെടുത്തുന്നത്

കോഴിക്കോട്: മത തീവ്രവാദത്തിൽ അധിഷ്ടിതമായ മതപരിവർത്തനം ഭയപ്പെടുത്തുന്നതാണെന്ന് സംവിധായകൻ അലി അക്ബർ. ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ ആസൂത്രിത മതപരിവർത്തനത്തിന്റെ ഇരകളായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വീണ്ടും ആസൂത്രിത മതപരിവർത്തനം നടന്ന സാഹചര്യത്തിലാണ് അലി അക്ബറിന്റെ ഫേസ്ബുക് പോസ്റ്റ്. പൂർണ്ണരൂപം താഴെ

ALSO READ: സംസ്ഥാനത്ത് സംഘര്‍ഷത്തിന് സാധ്യതയുള്ള ഗുരുതരമായ വിഷയത്തെ കുറിച്ച് ജോര്‍ജ് കുര്യന്‍ അമിത് ഷായ്ക്ക് കത്തെഴുതി

നിങ്ങൾ കരുതും പോലെ അത്ര ചെറുതല്ല ഈ മാഫിയ. പുറത്തുവരാത്ത എത്ര കഥകൾ. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ പെട്ടു… ഉന്നതങ്ങളിൽ ബന്ധപ്പെട്ട് മതം മാറ്റ കേന്ദ്രങ്ങളിൽ നിന്നും തിരികെ കൊണ്ടുവന്നവർ വരെ ഉണ്ട്….

ഇത്തരം ചതികൾക്കെതിരെ ഹൈന്ദവ സംഘടനകൾ ശബ്ദം ഉയർത്തിയപ്പോൾ ക്രിസ്ത്യൻ സംഘടനകളിൽ നിന്നും നാമമാത്ര പ്രതികരണം മാത്രമുണ്ടായി. എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു ക്രിസ്ത്യാനികൾക്കിടയിലും ഒരു വിഭാഗം ഹൈന്ദവരുടെയും, മുസ്ലീങ്ങളുടെയും, വീടുകളിൽ കയറിയിറങ്ങി മതത്തിലേക്ക് ക്ഷണിക്കുന്നു. പ്രത്യേകിച്ച് താഴെക്കിടയിലുള്ള ദളിത് വിഭാഗങ്ങളിൽ പെട്ടവരെയും മതം മാറ്റത്തിന് വേണ്ടി പ്രേരിപ്പിക്കുന്നു.

ഇത് തെന്നെയാണ് ഉത്തരം. ഈ അവസ്ഥ ജിഹാദികൾക്ക് നല്ല അവസരമായി മാറുന്നു. അതുകൊണ്ട് തന്നെ പറയട്ടെ മതമാറ്റം മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കും. ഐഎസിൽ ചേക്കേറിയത് മുസ്ലിങ്ങൾ മാത്രമല്ല. മതം മാറ്റം ചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഹൈന്ദവരും ഉണ്ട്.

മതം മാറിയ മുസ്ലിങ്ങൾക്ക് വർഗ്ഗീയത കൂടുമോ? തീർച്ചയായും കൂടും അവർ അമ്പലവും പള്ളിയും രക്ഷാകർത്താക്കളെയും കണ്ടാൽ ഇടത്തോട്ട് തുപ്പും. കാരണം അവർ മതം മാറ്റപ്പെടുന്ന കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് വർഗ്ഗീയ ശക്തികൾ തന്നെയാണ്, അവർ പരിവർത്തനം ചെയ്യപ്പെടുന്നത് സക്കീർ നായിക് എന്നവിഷജന്തു വമിപ്പിക്കുന്ന വിഷം, പാനം ചെയ്തിട്ടാണ്… മുസ്ലീങ്ങൾ പോലും അത്ര ഗൗരവത്തോടെ പഠിക്കാത്ത പ്രവാചകൻ യുദ്ധരംഗത്ത് നടത്തിയ തീഷ്ണത കൂടിയ പ്രസ്താവനകൾ മാത്രം കേട്ടുകൊണ്ടാണ്.

ALSO READ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നു, ബിജെപി പരാതി നൽകി.

അഥവാ അവർ പഠിക്കുന്നത് ഇസ്ലാം മതമല്ല ഇസ്ലാം തീവ്രവാദമാണ്, ഇസ്ലാം തീവ്രതയാണ്. പിന്നെയവർ നാഗങ്ങളിൽ രാജവെമ്പാലയെപ്പോൽ ഇസ്ലാമിലെ തീവ്ര വിഷം പേറുന്നവരായി മാറും.. ഇങ്ങിനെ പരിവർത്തനത്തെ സഹായിക്കാനുള്ള സെല്ലുകൾ സർക്കാരിന്റെ കൂടെയുണ്ട്, പോലീസിന്റെ കൂടെയുണ്ട് രാഷ്ട്രീയത്തിന്റെ കൂടെയുണ്ട് അവർക്കുള്ള സഹായം നൽകാൻ ലോകമെമ്പാടും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ഉണ്ട്.

ക്രിസ്ത്യാനികൾ എണ്ണം കൂട്ടാൻ വേണ്ടി മതം മാറ്റുമ്പോൾ ക്രിസ്ത്യാനികളെയും ഹൈന്ദവരെയും മൊത്തത്തിൽ ഇല്ലാതാക്കാൻ വേണ്ടി തീവ്ര മുസ്ലിം നിലപാടുകാർ മതം മാറ്റുന്നു അവർ സൃഷ്ടിക്കുന്നത് ഒരു മുസല്മാനെയല്ല ഒരു മുസ്ലിം ബോംബിനെയോ വൈറസിനെയോ ആണ് വൈറസുകൾ ഡോക്ടർമാരായും ഉദ്യോഗസ്ഥന്മാരുമായും നമുക്കിടയിൽ രോഗം പരത്തും.

കാര്യങ്ങൾ കൈവിട്ടു പോകാൻ അധിക കാലം വേണ്ടെന്നു ക്രിസ്ത്യാനികൾ ഓർത്താൽ നന്ന്.. ക്രിസ്തീയ ഭൂപ്രദേശങ്ങളിൽ ഇന്ന് പാറി പറക്കുന്നത് ഇസ്ലാമിക പതാകയാണ്… അതുപോലെ തന്നെ രാജ്യത്തെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങൾ ചിന്തിക്കണം മേല്പറഞ്ഞ തീവ്ര നിലപാടുകാർ മുസ്ലിം ജനതയെ കൊണ്ടെത്തിക്കുന്നത് മറ്റു മതസ്ഥർ തങ്ങളെയാകെ ശത്രുക്കളായി കാണുന്ന ഇടത്തേക്കാണ്.

മുസ്ലീം നാമധാരികൾ വെള്ളം കൊടുത്താൽ അന്യമതക്കാർ കുടിക്കാൻ ഭയപ്പെടുന്ന കാലമായിരിക്കുന്നു. മുസ്ലീങ്ങൾ ഹിന്ദു ഡോക്ടറെ കാണരുത്, ഹൈന്ദവന്റെ ഭക്ഷണം കഴിക്കരുത് എന്ന് പരസ്യമായി പറയുന്ന മതപ്രചാരകരുടെ വാക്കുകൾ എത്ര ഹൈന്ദവരുടെ ഹൃദയത്തെ വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ. ഹൈന്ദവർ നാളെ ഹൈന്ദവരുടെ കടയിൽ നിന്നുമാത്രം സാധനങ്ങൾ വാങ്ങിയാൽ, സേവനം സ്വീകരിച്ചാൽ ഈ നാടിന്റെ ഗതി എന്താവും.

ALSO READ: സൗന്ദര്യസംരക്ഷണത്തിന് പുരുഷന്മാർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്. ക്രിസ്ത്യാനികൾ സ്വന്തം അല്മായരെ യഹോവയുടെ അനുയായികൾ ആക്കി നന്മയുടെ പാഠം പഠിപ്പിക്കുക. മുസ്ലീങ്ങൾ സ്വന്തം സമൂഹത്തെ അല്ലാഹുവിന്റെ ദാസരാക്കി മാറ്റുക അന്യരുടെ മതത്തെയും മക്കളെയും അവരുടെ പാട്ടിനു വിടുക. ഇത്രയും ചെയ്യുമ്പോൾ ദേശീയ മുസൽമാനും ക്രിസ്ത്യാനിയുമാവും.. അവനവന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു ഭാരതത്തെ മുന്നോട്ടു നയിക്കാം. കാരണം ഇന്ന് ഭാരതം മാത്രമേയുള്ളു വൈവിധ്യങ്ങളിൽ അഹങ്കരിക്കുന്ന ഏകരാജ്യം.. ലോകം ഒരിക്കലും ക്രിസ്തു രാജ്യമോ മുസ്ലിം രാജ്യമോ ആവില്ല… കാരണം പടവെട്ടി യാൽ തീരുന്നത് ഒരുവശമല്ല ഇരുവശവും തീരും.. ഒരു വശം അൽപ്പം ബാക്കിയായാൽ ആ വശം അധികാരത്തിനു വേണ്ടി ഇരു വശമായി പൊരുതും.. അതുകൊണ്ടാണ് ഒരു ഈശോയ്ക്ക് ഒരുപാട് സഭയുണ്ടായത്, ഒരു അള്ളായെ വിളിക്കുന്നവർ സുന്നിയും, ജമാഅത്തും, വഹാബിയും, സലഫിയും, ഷിയായുമൊക്കെയായി പരസ്പരം പടവെട്ടുന്നത്.

നിങ്ങക്ക് നിങ്ങടെ മതം എനിക്കെന്റെ മതം. താഴെ എന്റെ ഹിന്ദുവായ മരുമകന് മധുരം വിളമ്പുകയാണ് അവൻ ഹിന്ദുവായി തുടരുമ്പോഴാണ് ഞാൻ മാനവനാവുന്നതെന്നും അലി അക്ബർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button