ഫിറോസാബാദ്: ട്രെയിൻ വൈകി ഓടിയതിനാൽ ഒഴിവായത് വൻ ദുരന്തം. ട്രാക്കിലുണ്ടായ 14 ഇഞ്ചോളം വരുന്ന വിള്ളല്‍ കണ്ടെത്തിയതോടെ ഡൽഹിയിൽ നിന്ന് ഹൗറ വരെ പോവുന്ന രാജധാനി എക്സ്പ്രസ്, ഡൽഹി എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരാണ് മാഗദ് എക്സ്പ്രസ് ലോക്കോ പൈലറ്റിന്‍റെ നിര്‍ണായക ഇടപെടലിനെതുടര്‍ന്നു രക്ഷപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം.
കാണ്‍പൂര്‍ സെക്ഷന്‍റെ ഭാഗമായ ഭാര്‍താന സ്റ്റേഷനോട് അടുത്താണ് വലിയ വിള്ളല്‍ കണ്ടെത്തിയത്. ദൂരെ നിന്ന് തന്നെ പാളത്തിലെ വിള്ളല്‍ ദൃശ്യമായതോടെ ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് മാഗദ് എക്പ്രസ് നിര്‍ത്തുകയും കണ്‍ട്രോള്‍ റൂമിൽ വിവരമറിയിക്കുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചതോടെ ഇതുവഴി പോവേണ്ടിയിരുന്ന എല്ലാ ട്രെയിനുകളും വിവിധയിടങ്ങളില്‍ പിടിച്ചിട്ടു. പുലർച്ചെ ഇതുവഴി പോകേണ്ടിയിരുന്ന ട്രെയിന്‍ ഏതാനും മണിക്കൂര്‍ വൈകി വന്നതാണ് അത്ഭുതകരമായ രക്ഷപെടലിന് കാരണമെന്നു ലോക്കോപൈലറ്റ് പറയുന്നു.
രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് പാളത്തിലെ വിള്ളല്‍ താത്കാലികമായി അടക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് കഴിഞ്ഞത്.ശേഷമാണ് ഈ പാതയിലുള്ള ട്രെയിന്‍ ഗതാഗതം സാധാരണനിലയിലെത്തിയത്. ഈ പാളത്തിലൂടെ വേഗനിയന്ത്രണത്തോടെയാണ് വാഹനങ്ങള്‍ കടത്തി വിട്ടത്.
Post Your Comments