ലൈംഗിക ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഉറകള്‍ അഥവാ കോണ്ടങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഡോക്ടമാര്‍ പോലും വിവാഹിതരായവരോട് കോണ്ടം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതിനുള്ള കാരണം പലതാണ്. അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങള്‍ പകരുന്നതും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് കോണ്ടമാണ്. എന്നാല്‍ പലര്‍ക്കും കോണ്ടം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. കോണ്ടം എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നാണ് ചുവടെ പറയുന്നത്.
കോണ്ടം: ചെയ്യേണ്ടവ
- നിങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴെല്ലാം ഒരു കോണ്ടം ഉപയോഗിക്കുക.
- ലൈംഗിക ബന്ധത്തിന് മുമ്പ് ഒരു കോണ്ടം ധരിക്കുക.
- പാക്കേജ് വായിച്ച് എക്സ്പയറി ഡേറ്റ് പരിശോധിക്കുക.
- കോണ്ടത്തിന് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക.
- തണുപ്പുള്ളതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലത്ത് കോണ്ടം സംഭരിക്കുക.
- ലാറ്റക്സ് അല്ലെങ്കിൽ പോളിയുറീൻ കോണ്ടം ഉപയോഗിക്കുക.
- കോണ്ടം പൊട്ടുന്നത് തടയാൻ വെള്ളം അടിസ്ഥാനമാക്കിയുള്ള അല്ലെങ്കിൽ സിലിക്കൺ
- അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റ് ഉപയോഗിക്കുക.
കോണ്ടം: ചെയ്യരുതാത്തത്
- ചൂടും ഫ്രിക്ഷനും കേടുപാട് ഉണ്ടാക്കാന്‍ സാധ്യതയുല്ലതിനാല്‍ കോണ്ടം നിങ്ങളുടെ വാലറ്റിൽ സൂക്ഷിക്കരുത്.
- നോൺഓക്സിനോൾ -9 (ഒരു ശുക്ലനാശിനി) ഉപയോഗിക്കരുത്.
- ബേബി ഓയിൽ, ലോഷൻ, പെട്രോളിയം ജെല്ലി, അല്ലെങ്കിൽ പാചക എണ്ണ എന്നിവ പോലുള്ള എണ്ണ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്, കാരണം അവ കോണ്ടം തകരാൻ കാരണമാകും.
- ഒരു സമയം ഒന്നിൽ കൂടുതൽ കോണ്ടം ഉപയോഗിക്കരുത്.
- ഒരു കോണ്ടം വീണ്ടും ഉപയോഗിക്കരുത്.
മികച്ച ഫലം തരുന്ന ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഗർഭനിരോധന ഉറ. കോണ്ടം ഉപയോഗിക്കുമ്പോൾ ഉള്ളിൽ വായു കുമിള (എയർ ഗ്യാപ്) ഉണ്ടാകാതെ നോക്കണം. ഉറ കൈകാര്യം ചെയ്യുമ്പോൾ അവ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗിക ബന്ധത്തിന് ശേഷം ഉറ പൊട്ടിയതായി കണ്ടാൽ മറ്റ് അടിയന്തിര ഗർഭ നിരോധന മാർഗമോ രോഗ പ്രതിരോധ ചികിത്സയോ സ്വീകരിക്കണം. ഒരേസമയം ഒന്നിലധികം ഉറകൾ ഉപയോഗിച്ചാലോ അല്ലെങ്കിൽ സ്ത്രീപുരുഷന്മാർ രണ്ടുപേരും ഉറയുപയോഗിച്ചാലും ഘർഷണം കൊണ്ട് അവ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പങ്കാളികളിൽ ഒരാൾ മാത്രം ഉറ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഫ്ലേവറുകളോട് കൂടിയതും, ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്ന ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. തീരെ നേർത്ത ഉറകൾ (extra thin) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല എന്ന് പറയപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് (Ex. Lignocaine) ആണ് ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് സംഭോഗം കൂടുതൽ സുഖകരമാക്കാൻ ഡോട്ടുകൾ ഉള്ള ഉറകൾ സഹായിക്കുന്നു എന്ന് വാദമുണ്ട്. അതിനാൽ ഇന്നിതൊരു ലൈംഗികാസ്വാദന മാർഗം കൂടിയാണ്.
Post Your Comments