ഡയറ്റ് ചെയ്യുന്നവര്‍ പ്രത്യേക ഭക്ഷണം ക്രമീകരിക്കണം. ഭക്ഷണം ക്രമമായാല്‍ മാത്രമേ കൃത്യസമയത്ത് ഫലം ഉണ്ടാകുകയുള്ളൂ. രുചികരമായ കോളിഫ്‌ളവര്‍ ഫ്രൈഡ് റൈസ് ഇവര്‍ക്കായി ഉണ്ടാക്കാം.
ചേരുവകള്‍
കോളിഫ്ളവര്‍ റൈസ് / ചോറ് 2 കപ്പ് (ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് കഴുകി വൃത്തിയാക്കിയ കോളിഫ്ലവര്‍ ചെറുതായി ചീകിയെടുത്ത് പാനിലിട്ട് ചൂടാക്കി വെള്ളം പറ്റിച്ചെടുത്ത് കോളിഫ്ലവര്‍ റൈസ് തയാറാക്കാം)
മുട്ട 2 എണ്ണം
ഒലിവ് ഓയില്‍ 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി 1 ടീസ്പൂണ്‍
സോയ സോസ് 1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യാനുസരണം
ചെറുതായി അരിഞ്ഞ പച്ചക്കറികള്‍
ചെറുതായി അരിഞ്ഞ വെളുത്തുള്ളി 1 ടേബിള്‍സ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി 2 ടേബിള്‍ സ്പൂണ്‍
ചെറുതായി അരിഞ്ഞ പച്ചമുളക് 2 എണ്ണം
മൂന്ന് കളറിലുള്ള ക്യാപ്സിക്കം 2 ടേബിള്‍ സ്പൂണ്‍
ചെറുതായരിഞ്ഞ കാരറ്റ് 2 ടേബിള്‍സ്പൂണ്‍
ചെറുതായരിഞ്ഞ കാബേജ് 3 ടേബിള്‍ സ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി തണ്ട് 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്നവിധം
ഒരു ചെറിയ ബൗളില്‍ മുട്ട കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടിയും കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചു മാറ്റി വയ്ക്കാം. അടുത്തതായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് കൊടുക്കാം. അത് ചൂടായാല്‍ തീ കുറച്ചു വച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് മൂപ്പിച്ചെടുക്കുക.
അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റാം. ഇതിലേക്ക് കാരറ്റ് ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റാം. അതിനുശേഷം കാപ്സിക്കവും കാബേജും ചേര്‍ത്ത് അതും ഒരു മിനിറ്റ് വഴറ്റാം. ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തിളക്കാം. (പച്ചക്കറികള്‍ കൂടുതല്‍ വേവിക്കരുത്). ഈ പച്ചക്കറികളൊക്കെ പാനിന്റെ ഒരു സൈഡിലോട്ടു മാറ്റി, അടിച്ചു വച്ചിരിക്കുന്ന മുട്ട ചേര്‍ത്തുകൊടുക്കാം. എന്നിട്ട് പതുക്കെ പതുക്കെ ഇളക്കി മുട്ട വേവിച്ചെടുക്കാം. അതിനുശേഷം മുട്ടയും പച്ചക്കറികളും കൂടി ഇളക്കിയോജിപ്പിക്കുക.
ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി തണ്ടിന്റെ പകുതി ചേര്‍ത്ത് കൊടുത്തു നന്നായി യോജിപ്പിക്കാം.ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് കൊടുത്തു എല്ലാം കൂടി ഒന്ന് മിക്സ് ചെയ്യാം. അതിനുശേഷം പാകം ചെയ്തു വച്ചിരിക്കുന്ന കോളിഫ്ലവര്‍ ചോറ് ചേര്‍ത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കാം. അടുത്തതായി വിനാഗിരിയും സോയാസോസും ചേര്‍ത്തുകൊടുക്കാം. എന്നിട്ട് ഒരു രണ്ടോ മൂന്നോ മിനിറ്റ് കുക്ക് ചെയ്യാം. ഈ സമയത്ത് ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ത്തു കൊടുക്കാം. അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളിതണ്ട് കൂടി ചേര്‍ത്ത് കൊടുത്തു തീ ഓഫ് ചെയ്യാം. ചൂടോടെ ഫ്രൈഡ് റൈസ് വിളമ്ബാം.
Post Your Comments