ന്യൂദല്‍ഹി: അയോധ്യ കേസില്‍ ചൊവ്വാഴ്ച നടന്ന വാദത്തില്‍ തര്‍ക്ക മന്ദിരത്തോട് ചേര്‍ന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് സമ്മതിച്ച് മുസ്ലീം വിഭാഗം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് മുന്നില്‍ മുസ്ലീം വിഭാഗത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സബര്യാബ് ജിലാനിയാണ് ഈ പരാമര്‍ശം നടത്തിയത്. ശ്രീരാമന്‍ അയോദ്ധ്യയില്‍ ജനിച്ചുവെന്നതില്‍ തര്‍ക്കമില്ലെന്നു ജസ്റ്റിസ് എസ്. എ.ബോബ്ഡെ ചോദ്യത്തിനു അനുകൂലമായാണ് ജിലാനി മറുപടി നല്‍കിയത്. നവംബര്‍ 17 നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.
അതിന് മുമ്പ് തന്നെ കേസില്‍ വാദം കേട്ട് കേസില്‍ വിധി പറയാനാകും ഭരണഘടനാ ബെഞ്ച് ശ്രമിക്കുക. 14 ഹര്‍ജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിരുന്നത്. അതേസമയം കേസ് വഴിതിരിച്ചുവിടാനായി ശ്രീരാമന്റെ ജന്മസ്ഥലമായി രാമ ചബൂത്രയെയാണ് ഹിന്ദുക്കള്‍ ആരാധിച്ചിരുന്നത് എന്ന ജിലാനിയുടെ വാദത്തെ ജസ്റ്റിസ് അശോക് ഭൂഷണ്‍ തള്ളി. രാം ചബുത്ര കൃത്യമായ ജന്മസ്ഥലമാണെന്ന് ഒരു കോടതിയും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments