ന്യൂഡല്‍ഹി : രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. സെപ്തംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടന നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് ആണ് മാറ്റിവെച്ചത്. ഓഫീസര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. മ്പളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെച്ചിരുന്നു.
Post Your Comments