മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും ഓഹരി വിപണി ഉണർന്നു തന്നെ. : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ ആരംഭിച്ചു. . സെന്‍സെക്സ് 172 പോയിന്റ് ഉയര്‍ന്ന് 39,262ലും നിഫ്റ്റി 39 പോയിന്റ് ഉയർന്നു 11,639ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി,വാഹനം, ഊര്‍ജം,ഓഹരികളാണ് നേട്ടത്തില്‍. സ്മോള്‍ ക്യാപ്,മിഡ്ക്യാപ്,സൂചികകൾ നേരിയ നേട്ടത്തിലെത്തിയപ്പോൾ ഇന്‍ഫ്ര, ലോഹം,ബാങ്ക്, ഫാര്‍മ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം,ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാന്‍ഡ്, അമര രാജ, സീ എന്റര്ടെയ്ന്മെന്റ്, ടിസിഎസ്,മാരുതി സുസുകി, ബ്രിട്ടാനിയ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, ഗെയില്‍,ഐഒസി, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍,യെസ് ബാങ്ക്, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Also read : രാജ്യത്തെ ഇന്ധന വില ഉയരുന്നു
സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ് പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിപണി മുന്നേറുന്നത്. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കി.
Post Your Comments