Latest NewsNewsOmanGulf

സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറു ദിവസമായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഈ മാസം 17നാണു സംഭവം. മറ്റു കുട്ടികളെ ഇറക്കിയെങ്കിലും ഈ കുഞ്ഞ് ഉറങ്ങിപ്പോവുകയായിരുന്നു.

Also read : യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് മലയാളി സഹോദരങ്ങള്‍ അര്‍ഹരായി

അഞ്ചു മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുവിടുവാൻ ഡ്രൈവര്‍ വാഹനം എടുത്തപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം റുസ്തഖിലെ ആരോഗ്യ കേന്ദ്രത്തിലാണ് കൊണ്ടുപോയത്. പിന്നീട് പ്രധാന ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയായിരുന്നു. കുഞ്ഞിന്റെ ആന്തരീകാവയവങ്ങൾ മിക്കതും പ്രവർത്തനരഹിതമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button