Latest NewsMenNews

ലൈംഗീകത ദൈവം സൃഷ്ടിച്ചു, നിയന്ത്രണങ്ങൾ മനുഷ്യൻ  ഏർപ്പെടുത്തി; ആർ ജി വിയുടെ “ഗോഡ് സെക്സ് ആൻഡ് ട്രൂത്ത്” ഇപ്പോഴും യുവാക്കളുടെ ഇടയിൽ ചർച്ച  

സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങള്‍ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മല്‍ക്കോവ ചിത്രത്തിൽ  പറയുന്നുണ്ട്

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്‌ത ചിത്രമാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്. അമേരിക്കന്‍ പോൺ  സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ് സിനിമയിൽ നായികയായി അഭിനയിച്ചത്. 2018 ജനുവരി 25 ന് ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്‌ത സിനിമ ഒന്നര വർഷം പിന്നിടുമ്പോഴും നിരവധി വ്യൂവേഴ്‌സുമായി മുന്നേറുകയാണ്. യുവാക്കളുടെ ഇടയിൽ ഇപ്പോഴും ഈ സിനിമ ചർച്ച ചെയ്യുന്നു. തീയറ്റർ, ടെലിവിഷൻ റിലീസ് ഇല്ലാതിരുന്നതിനാൽ സിനിമ സെൻസർ ചെയ്‌തിട്ടില്ല. പൂർണ്ണ നഗ്നയായി മിയ മാല്‍കോവ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ALSO READ: മസാജിന്റെ മറവില്‍ തട്ടിപ്പ് : ദുബായില്‍ വിദേശിയെ നഗ്നനാക്കി വീഡിയോ എടുത്ത് ബ്ലാക്ക്‌മെയിലിംഗ് : സ്ത്രീകളടങ്ങുന്ന സംഘം തട്ടിയെടുത്തത് ഒരു ലക്ഷം ദിര്‍ഹം

സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലര്‍ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ ചിത്രത്തിൽ  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗീകതയാണ് ലോകത്തിന്റെ അടിസ്ഥാന സത്യമെന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ വാചകങ്ങൾ ഇതിൽ കാണാം.

ലൈംഗീകത ദൈവം സൃഷ്ടിച്ചതാണ്, എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മനുഷ്യനാണെന്നാണ് സിനിമ പറയുന്നത്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങള്‍ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മല്‍ക്കോവ ചിത്രത്തിൽ  പറയുന്നുണ്ട്.

ALSO READ: വന്‍ ഭൂചലനം; മൂന്നു പേർ മരിച്ചു

സെക്‌സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മല്‍ക്കോവയിലൂടെ രാംഗോപാല്‍ വര്‍മ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവര്‍ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്. ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് മിയ മല്‍ക്കോവയുടെ ഔദ്യോഗിക വിമിയോ ചാനലില്‍ കാണാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button