Latest NewsKeralaNews

വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്. ക്ഷേത്രപ്രസാദങ്ങള്‍ വ്യാജമായി ഉണ്ടാക്കുന്നതും വില്‍ക്കുന്നതും തടയാനാണ് ഇത്തരത്തിലൊരു തീരുമാനം. ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം, തിരുവാര്‍പ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്ക്കാണ് പേറ്റന്റ് നേടാൻ ശ്രമിക്കുന്നത്. വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ നടപടി തുടങ്ങിയതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു.

Read also: അപരിചിതനിൽ നിന്നും സമ്മാനമായി സ്വർണം ലഭിച്ചു; പൊട്ടിക്കരഞ്ഞ് യുവാവ്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാല്‍പ്പായസം വ്യാജമായി നിര്‍മിച്ച്‌ ചില ബേക്കറികളില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില ബേക്കറികള്‍ക്കു പുറമേ കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാല്‍പ്പായസം എന്നു തെറ്റിദ്ധരിപ്പിച്ച്‌ പായസം വില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button