തിരുവനന്തപുരം : സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം, വ്യാപക മഴയും.ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഇപ്പോള്‍ പരക്കെ മഴ കിട്ടുന്നുണ്ട്.
ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ മയിലാടുംതുറയിലാണ്, ഒന്‍പത് സെന്റിമീറ്റര്‍. വ്യാഴാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്.
Post Your Comments