കൊച്ചി: മരടിലെ ഫ്ലാറ്റിൽ നിന്നും മാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മരടുമായി ബന്ധപ്പെട്ട ഹർജികൾ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. സുപ്രീംകോടതി വിധി നിയമലംഘകർക്കുള്ള താക്കീതാണെന്നും നഷ്ടപരിഹാരമാണ് ആവശ്യമെങ്കിൽ ഉടമകൾ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ALSO READ: വന്‍ ഭൂചലനം; മൂന്നു പേർ മരിച്ചു
കഴിഞ്ഞ ദിവസവും ഇതേ ഹർജി പരിഗണിച്ച ഹൈക്കോടതി സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നോട്ടീസ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലാറ്റ് നിർമ്മാതാക്കളെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ALSO READ: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് ആശങ്ക ഒഴിയുന്നുവോ? വിജിലൻസ് റിപ്പോർട്ട് പുറത്ത്
അതേസമയം, തീരദേശനിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ എത്ര നിർമ്മാണങ്ങളുണ്ടെന്ന് അറിയിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിനെയും നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറിയെയും തിങ്കളാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിധി നടപ്പാക്കാൻ ഇനി എത്ര ദിവസം വേണമെന്നും സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു.
Post Your Comments