കൊച്ചി: റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടര്‍ എസ്.സുഹാസ്. റോഡ് മോശമായതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്ന് കൊച്ചിയിലെ റോഡുകള്‍ നേരിട്ട് സന്ദര്‍ശിച്ചശേഷം വിളിച്ചുചേര്‍ത്ത യോഗത്തിൽ അദ്ദേഹം പറയുകയുണ്ടായി. ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ് എനിക്കും നിങ്ങള്‍ക്കും ശമ്പളം നല്‍കുന്നതെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തു നല്‍കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും കളക്ടർ പറയുകയുണ്ടായി.
കലൂര്‍- പാലാരിവട്ടം, കതൃക്കടവ്- തമ്മനം, കാക്കനാട്- പാലാരിവട്ടം, ഇടപ്പള്ളി – ചേരാനല്ലൂര്‍- കളമശ്ശേരി, വൈറ്റില- കുണ്ടന്നൂര്‍- പൊന്നുരുന്നി എന്നിങ്ങനെ ഏറ്റവും മോശമായ 45 റോഡുകള്‍ നന്നാക്കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.
Post Your Comments