ലണ്ടന്‍ : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ മുസ്ലിം യുവതി . ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ.. ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് യുവതി. ഇന്ത്യക്കെതിരേ ജിഹാദ് പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് മുസ്ലിം വനിതാ നേതാവിനെതിരെ നടപടിയുമായി പോലീസ്. ബ്രിട്ടീഷ് മുസ്ലിം ഫോര്‍ ദ ഇയറിനുവരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 38കാരിയായ സുമൈറ ഫറൂഖാണ് ബര്‍മിങ്ങാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ വിവാദ പരാമര്‍ശംനടത്തിയത്. ജിഹാദ് മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏകവഴിയെന്നായിരുന്നു അവരുടെ പരാമര്‍ശം.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബര്‍മിങ്ങാമില്‍ നടന്ന റാലിയിലാണ് സുമൈറ വിവാദ പരാമര്‍ശം നടത്തിയത്.
എന്നാല്‍താന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ജിഹാദ് എന്ന വാക്കുപയോഗിച്ചില്ലെന്നാണ് സുമൈറയുടെ വാദം. കാശ്മീര്‍ ജനതയുടെ കഷ്ടപ്പാടിനെക്കുറിച്ച് സൂചിപ്പിക്കാനായാണ് അതുപയോഗിച്ചത്. ‘ശിരോവസ്ത്രം ധരിച്ച് അധികപ്രസംഗം നടത്തുന്നവളാ’യതുകൊണ്ടാണ് തന്നെ മാത്രം ഉന്നമിട്ട് ഇത്തരം ആരോപണങ്ങളുയരുന്നതെന്നാണ് സുമൈറയുടെ വിശദീകരണം
അതേസമയം, യോഗത്തിന്റെ വീഡിയോയില്‍ സുമൈറയുടെ പ്രകോപനപരമായ പ്രസംഗം വ്യക്തമാണ്. ബര്‍മ്മിങ്ങാം കൗണ്‍സില്‍ ഹൗസിന്റെ പടിക്കെട്ടില്‍നിന്നാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. ‘കാശ്മീരില്‍ ഇപ്പോള്‍ ഒരു മുദ്രാവാക്യമേയുള്ളൂ. അത് കര്‍ഫ്യൂ പിന്‍വലിക്കുകയെന്നതാണ്. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക. മുസ്ലിം സമൂഹത്തോട് ഒരുകാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ജിഹാദ്. പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ല. ജിഹാദ് മാത്രമേ പ്രതിവിധിയുള്ളൂ’-ഇതായിരുന്നു സുമൈറയുടെ വാക്കുകള്‍. വീഡിയോ പരിശോധിച്ച പൊലീസ് ബര്‍മ്മിങ്ങാമിലെ വീട്ടിലെത്തി സുമൈറയുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments