വലക്കാവ്: മൂന്ന് ബള്‍ബുകള്‍ മാത്രം തെളിയുന്ന വീട്ടില്‍ വന്ന വൈദ്യുതിബില്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 5567 രൂപ. ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കഴിഞ്ഞ മാസം 5567 രൂപ വൈദ്യുതിബില്‍ ആയി വന്നത്. സാധാരണയായി 80, 90 നിരക്കിലാണ് വൈദ്യുതി ബില്‍ വരാറുള്ളത്. ഭീമമായ ബില്‍ വന്നതിനെ തുടര്‍ന്ന് ഗിരിജയ്ക്ക് അടയ്ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു.
തുടര്‍ന്ന് 1500 രൂപ ഗിരിജ പട്ടിക്കാട് വൈദ്യുതി വകുപ്പ് സെക്ള്‍ഷന്‍ ഓഫിസില്‍ അടച്ചു. ബാക്കി തുക ഗഡുക്കളായി അടയ്ക്കണമെന്ന നിബന്ധനയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. ഊരിക്കൊണ്ടുപോയ ഫ്യൂസിനു പകരം വയറിന്റെ കഷ്ണം ഉപയോഗിച്ചാണ് കണക്ഷന്‍ വീണ്ടും നല്‍കിയിട്ടുള്ളത്. അതേസമയം വൈദ്യുതി ചാര്‍ജ് കണക്കാക്കിയതില്‍ പിഴവ് വന്നിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
അതേസമയം സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ക്ക് കണക്ഷന്‍ നല്‍കിയത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ബന്ധു നല്‍കിയ 2 സെന്റ് ഭൂമിയിലെ കൊച്ചുവീട്ടില്‍ അസുഖബാധിതനായ ഭര്‍ത്താവിനോടും മക്കളോടും ഒപ്പമാണ് ഗിരിജ കഴിയുന്നത്.
Post Your Comments