റിയാദ് : ദേശീയദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ സൗദി അറേബ്യ. എണ്‍പത്തിയൊന്‍പതാമത് ദേശീയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും വിപുലമായ പരിപാടികളാകും നടക്കുക.
Also read : പുതുമകള്‍ നിറഞ്ഞ ഹൗഡി മോദി സമ്മേളനം : ഏറെ ശ്രദ്ധേയമായത് ഇരു രാജ്യങ്ങളുടേയും പതാകകള്‍ ചേര്‍ന്ന ചിഹ്നം
പരമ്പരാഗത കലാരൂപങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. ജ്യത്തെ വിവിധ പാർക്കുകളിലും കോർണിഷുകളിലും കരിമരുന്ന് പ്രയോഗവും നടക്കും. ആഘോഷത്തിന്റെ ഭാഗമാകാൻ സ്വദേശികളും വിദേശികളും തയ്യാറായി കഴിഞ്ഞു. രാജ്യത്തുടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളിൽ എത്തുന്നവർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
Post Your Comments