KeralaLatest NewsNews

സമയപരിധി കഴിഞ്ഞ മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍

കൊച്ചി : ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയ പരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്‌ളാറ്റുകള്‍ വിട്ടിറങ്ങിയില്ല. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഈ മാസം 20നകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഒഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഫ്‌ളാറ്റ് ഉടമകള്‍

 

Read Also : മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു

അതേസമയം, ഫ്‌ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നുമുള്ള നിലപാടിലാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍. ഇത് വ്യക്തമാക്കി ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് കത്തുനല്‍കി.

പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥരോ നിര്‍മാതാക്കളോ ചെയ്ത തെറ്റിന് ബലിയാടാവില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്. ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരസഭാ കവാടത്തിനുമുന്നില്‍ തുടങ്ങിയ സമരം ഞായറാഴ്ച കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button