കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ദിനത്തിലും തമ്മിലടിച്ച് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് അബ്രഹാം പറഞ്ഞു. ചിലര്‍ക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നെന്നും അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിഫലിച്ചു കണ്ടിരുന്നെന്നും ജോയ് അബ്രഹാം പറഞ്ഞു.
ALSO READ: മരട് ഫ്ലാറ്റ് കേസ് ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി : ഉത്തരവ് വെള്ളിയാഴ്ച
”മാണിസാര്‍ കുശാഗ്രബുദ്ധിയായിരുന്നു, തന്ത്രശാലിയായിരുന്നു. എന്നാല്‍ മറ്റ് ചിലര്‍ അങ്ങനല്ല, അവര്‍ക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ”, എന്നും ജോയ് അബ്രഹാം പറഞ്ഞു. കെ എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ലെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും പറഞ്ഞ ജോയ് അബ്രഹാം ഇപ്പോഴത്തെ പ്രശ്‌നം മുഴുവന്‍ അതിന്റെ അടിസ്ഥാനത്തിലാണെന്നും പാലായില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായോ എന്ന് പറയേണ്ടത് കോണ്‍ഗ്രസാണെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ യുഡിഎഫ് വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യുഡിഎഫിലെ യഥാര്‍ത്ഥ ഘടകകക്ഷി പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസാണെന്നും അതിന് ജോസ് കെ മാണി വിഭാഗത്തിന്റെ അംഗീകാരമൊന്നും ജോസഫിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും പി ജെ ജോസഫിനൊപ്പമാണെന്നും ജോയ് അബ്രഹാം വ്യക്തമാക്കി.അതേസമയം, തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു പ്രസ്താവന വന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജോസ് വിഭാഗം, യുഡിഎഫിന് പരാതി നല്‍കുമെന്ന് അറിയിച്ചു
ALSO READ: ഇന്ത്യന്‍ ജേഴ്‌സിയില്‍ രോഹിത് സ്വന്തമാക്കിയത് ഈ റെക്കോര്‍ഡ് നേട്ടം
‘ഇവര്‍ തന്നെയാണ് കെ എം മാണി സാറിന്റെ ആത്മാവിന് പോലും ശാന്തി കൊടുക്കാതെ തമ്മില്‍ത്തല്ലുന്നത്. ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി പി ജെ ജോസഫിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെപ്പോലും അപമാനിച്ച് കൂക്കി വിളിച്ച് സ്വന്തം ചിഹ്നം പോലും നഷ്ടപ്പെടുത്തിയവരാണിവര്‍. ഇത് കെ എം മാണിയെ അപമാനിക്കലല്ലേ? പിന്നെങ്ങനെ മാണി സാറിന്റെ പേരില്‍ തരംഗമുണ്ടാകും?” ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസിലെ തമ്മിലടിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.
Post Your Comments