റിയാദ് : ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ പ്രതിരോധം ശക്തമാക്കി സൗദി . അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സഹായത്തോടെ സൗദി അറേബ്യ പ്രതിരോധ സംവിധാനം ശക്തമാക്കുന്നു. യമന്‍ അതിര്‍ത്തിയില്‍ നിലവില്‍ മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്. കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാനാണ് പദ്ധതി.
Read Also : കൂട്ടുകാരിയായ ശാരദയ്‌ക്കെതിരെ ക്വട്ടേഷന്‍ : മുഖ്യപ്രതി ആമിന അറസ്റ്റില്‍
സൈനിക പ്രതിരോധ രംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് സൌദി അറേബ്യയും നില്‍ക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൌദി പ്രതിരോധ രംഗത്ത് ചിലവഴിച്ച തുക സര്‍വകാല റെക്കോര്‍ഡാണ്. എന്നാല്‍, അരാംകോ ആക്രമണത്തോടെ സൌദി പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
അരാംകോക്ക് നേരെ നടന്ന ആക്രമണം മിസൈല്‍ പ്രതിരോധ സംവിധാനമില്ലാത്ത ഭാഗത്ത് കൂടിയാണ് എത്തിയത്. ഇറാന്റെ ഭീഷണി ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍വസജ്ജമാവുകയാണ് സൗദി. ഇതിന്റെ ഭാഗമായി യുഎസ് സാന്നിധ്യം സൌദിയില്‍ വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ യമന്‍ അതിര്‍ത്തിയിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കും. ഇതിനും അമേരിക്കയാണ് സഹായിക്കുക.
Post Your Comments