റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദധാരികള്‍ക്ക് തൊഴിലവസരം. ഗ്രേഡ് ബി വിഭാഗത്തിലെ ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 199 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. നവംബര്‍ ഒമ്പതിന് ഒന്നാംഘട്ട പരീക്ഷയും ഡിസംബറില്‍ രണ്ടാംഘട്ട പരീക്ഷയും നടക്കും. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്രങ്ങൾ ഉണ്ടാകും. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും.
വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :https://www.rbi.org.in/
വിശദമായ പരീക്ഷ സിലബസിന് സന്ദർശിക്കുക : opportunities.rbi.org.in
അവസാന തീയതി : ഒക്ടോബര്‍ 11
Post Your Comments