കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രജ്ഞനും മമത ബാനര്‍ജിയുടെ ഉപദേഷ്ടാവുമായ പ്രശാന്ത് കിഷോര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടി പങ്കെടുപ്പിച്ച് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ ‘ഹൗഡി മോദി’ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോർ മോദിയെ പുകഴ്ത്തിയത്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ബലഹീനതയെ ഉപയോഗപ്പെടുത്താന്‍ മോദിക്ക് ആയെന്നും ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റിനെ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ചടങ്ങില്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിച്ചത് മോദിയുടെ ഗംഭീര വിജയമാണെന്നും ഒരു ജനാധിപത്യത്തില്‍ അത് ആവശ്യമാണെന്നും പ്രശാന്ത് കിഷോര്‍ പറയുകയുണ്ടായി.
A strategic and smart move by the Indian PM to build some meaningful leverage on an “electorally vulnerable” US President about to face elections…using one of our biggest advantages – “the numbers” like never seen before. And in a democracy, that matters!!
— Prashant Kishor (@PrashantKishor) September 23, 2019
Post Your Comments