KeralaLatest NewsNews

കാലം കാത്ത് നില്‍ക്കില്ല; സ്വന്തം കാലില്‍ നില്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയണമെന്ന് മുഖ്യമന്ത്രി

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാലം കാത്ത് നില്‍ക്കില്ല. എല്ലാ കാലവും സഹായം പറ്റി നിലനില്‍ക്കുക സാദ്ധ്യമല്ലെന്നും മാനേജ്‌മെന്റും ജീവനക്കാരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ച്‌ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കണമെന്നും കെഎസ്‌ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Read also: ഇസ്ലാമിക ഭീകരവാദം തുടച്ചുനീക്കാന്‍ ഇന്ത്യയും അമേരിക്കയും : ഹൗഡി മോദിയില്‍ പാകിസ്ഥാന്റെ തീവ്രവാദത്തെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

കടം വാങ്ങി ഇനിയും മുന്നോട്ടു പോകാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നു വര്‍ഷം കൊണ്ട് 3300 കോടി രൂപ നല്‍കി. 2021 വരെ കെഎസ്‌ആര്‍ടിസിയെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കി. വരുമാനം വര്‍ദ്ധിക്കുകയും ചെലവ് കുറയുകയും ചെയ്തു. ഇനി ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ 3100 കോടി രൂപയുടെ കടബാദ്ധ്യത അടച്ചു തീര്‍ക്കാനും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ പെന്‍ഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിച്ചു. ഇതിന്റെയൊക്കെ ഗുണഫലങ്ങള്‍ കെഎസ്‌ആര്‍ടിസിക്കും ജീവനക്കാര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button