Latest NewsKeralaNews

അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്

കൊച്ചി: അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ മര്‍ദ്ദനം. കൊച്ചി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലാണ് വയോധികയെ സൂപ്രണ്ട് അന്‍വര്‍ ഹുസൈൻ മർദിച്ചത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ മാനസികാസ്വാസ്ഥ്യമുള്ള മകളെകൊണ്ട് ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോൾ മർദിക്കുകയായിരുന്നു.

Read also: ‘സ്വകാര്യഭാഗത്തിലേക്ക് വിരല്‍ ചൂണ്ടി അശ്ലീലം പറഞ്ഞു, കാലുകള്‍ നക്കാന്‍ ആവശ്യപ്പെട്ടു’- ദുരനുഭവം പങ്കുവെച്ച് സ്റ്റുഡിയോ സിഇഒ

സ്ത്രീക്ക് നേരെ അന്‍വര്‍ ഹുസൈന്‍ മോശമായ പദപ്രയോഗങ്ങളും നടത്തുന്നുണ്ട്. ചവിട്ടിയും തൊഴിച്ചും പൈപ്പ് ഉപയോഗിച്ചുമാണ് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ അമ്മയ്ക്ക് നേരെയുള്ള അതിക്രമം നടയാന്‍ ശ്രമിക്കുന്ന മകളെയും കാണാനാകും. അന്തേവാസികളോട് സൂപ്രണ്ടിന്റെ സമീപനം ക്രൂരത നിറഞ്ഞതാണെന്നും നേരത്തെയും അന്തേവാസികള്‍ക്ക് നേരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നുമാണ് ജീവനക്കാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button