തിരുവനന്തപുരം : അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് മുകളിലായി തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also : ആവേശോജജ്വലമായ ‘ഹൗഡി മോഡി’ സംഗമം; യുഎസ് ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന് ട്രംപ്
വെരാവല്‍ തീരത്തിന്റെ (ഗുജറാത്ത്) തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 150 കിലോമീറ്റര്‍ മാറിയും, കറാച്ചിയുടെ (പാകിസ്ഥാന്‍) തെക്ക്- തെക്ക് കിഴക്കു 610 കിലോമീറ്റര്‍ മാറിയും, ഒമാന്റെ കിഴക്ക്, തെക്കുകിഴക്കായി 1220 കിലോമീറ്റര്‍ മാറിയുമാണ് നിലവില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.
ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ഒമാന്റെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല.
അതേസമയം അടുത്ത 48 മണിക്കൂറില്‍ വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, വടക്കുപടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments