കോഴിക്കോട് : 2019 ലെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ 2019ലെ പരീക്ഷയുടെ ഉത്തരപേപ്പറുകളാണ് ആക്രിക്കടയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. മലപ്പുറം കീഴ്ശേരിയിലെ ആക്രിക്കടയില്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ എത്തിച്ച ഉത്തരപേപ്പര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഉത്തരപേപ്പറുകളാണ് ആക്രിക്കടയില്‍ വില്‍പ്പനക്ക് എത്തിച്ചത്. ഒരു ഗുഡ്സ് ഓട്ടോറിക്ഷ നിറയെ ഉത്തരപേപ്പറുകളാണന്ന് പുറത്തായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊണ്ടോട്ടി പൊലീസെത്തി വിശദ പരിശോധന നടത്തിയപ്പോഴാണ് കഴിഞ്ഞ മാര്‍ച്ചില്‍ എഴുതിയ അഫ്സല്‍ ഉലമ പരീക്ഷയുടെ ഉത്തരപേപ്പറാണന്ന് തെളിഞ്ഞത്. പിന്നാല ഗുഡ്സ് ഓട്ടോറിക്ഷ സഹിതം ഉത്തരക്കടലാസ് കെട്ടുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉത്തരപേപ്പര്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയ കീഴ്ശേരി സ്വദേശിയായ അധ്യാപകനാണ് ആക്രിക്കടയില്‍ ഉത്തരക്കടലാസ് വില്‍പ്പനക്ക് എത്തിച്ചതെന്നാണ് വിവരം. മൂല്യനിര്‍ണയം പൂര്‍ത്തിയായ ഉത്തരപേപ്പറുകളാണ് ഭൂരിഭാഗവും. എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുകയോ, കോടതി ആവശ്യപ്പെടുകയോ ചെയ്താല്‍ ഹാജരാക്കേണ്ട ഉത്തരക്കടലാണ് ആക്രിക്കടയില്‍ എത്തിച്ചത്.
Post Your Comments