ഓട്ട്സ്, ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്.
ALSO READ: നട്സുകൾ കഴിക്കാം, രക്തസമ്മർദ്ദം കുറയ്ക്കാം
വണ്ണം കുറയ്ക്കാന്‍ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം കൃത്യമായി പിന്തുടരുന്നവരാണെങ്കില് അവര്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഓട്ട്സ്. അത്രമാത്രം ഇക്കാര്യത്തില്‍ ഓട്ട്സ് ഗുണം ചെയ്യും. കുറഞ്ഞ കലോറിയാണെന്നത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഓട്ട്സിനാകും.
ചര്‍മ്മം ഭംഗിയായിരിക്കാനും ഓട്ട്സ് വളരെയധികം സഹായിക്കും. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാലാണിത്. അതുപോലെ തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഒരു പരിധി വരെ ഓട്ട്സിനാകും.
ALSO READ: പഞ്ചസാരയുടെ അളവ് കൂടുതലായുള്ള പാനീയങ്ങള്‍ കുടിക്കുന്നവരണോ നിങ്ങൾ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഓട്ട്സിലടങ്ങിയിരിക്കുന്ന ലൈനോളിക് ആസിഡ്, സോല്യുബിള്‍ ഫൈബര്‍ എന്നിവ ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുവഴി മോശം കൊഴുപ്പിന്റെ അളവ് വളരെയധികം കുറയ്ക്കാനാകും. ഇത് ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിങ്ങനെയുള്ള അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കും.
Post Your Comments