Latest NewsNewsInternational

എപ്പോഴും ക്ഷീണവും ശ്വാസതടസ്സവും, പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് നീല നിറമുള്ള രക്തം; യുവതിയെ ഗുരുതരാവസ്ഥയിലാക്കിയ വില്ലന്‍ ഇതാണ്

ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് പലരും. അതിനാല്‍ വേദന വരുമ്പോള്‍ പലതരം വേദനസംഹാരികള്‍ നാം ഉപയോഗിക്കാറുണ്ട്. അങ്ങനെ പല്ലുവേദന വന്നപ്പോള്‍ ചികിത്സിക്കാന്‍ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ച യുവതിയാണ് ഇപ്പോള്‍ മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്നത്. യുഎസിലെ റോഡ് ഐലന്‍ഡില്‍ നിന്നുള്ള 25കാരിയാണ് കടുത്ത ക്ഷീണവും ശ്വാസം മുട്ടലും കാരണം ചികിത്സ തേടിയത്. ശ്വാസമുട്ടല്‍ കാരണം ഈ യുവതിയ്ക്ക് ഒന്ന് ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. എന്നാല്‍ അവരുടെ രക്തം പരിശോധിക്കാനെടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി. രക്തത്തിന് നീലനിറം.

ALSO READ: പെണ്‍കുട്ടിയെ ഉമ്മവെച്ച് പെരുമ്പാമ്പ്- വീഡിയോ കണ്ട് ഞെട്ടി ആളുകള്‍

ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറുന്നത് യുവതി ശ്രദ്ധിച്ചുിരുന്നു. ക്ഷീണം കൂടിയപ്പോള്‍ യുവതി ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. പല്ലുവേദന ചികിത്സിക്കാന്‍ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് യുവതി ഡോക്ടറോട് പറഞ്ഞിരുന്നു. ക്രീം പല്ലില്‍ പുരട്ടിയ ശേഷം ചര്‍മ്മം നീല നിറം ആകുന്നത് പോലെ തോന്നിയെന്ന് യുവതി പ്രൊവിഡന്‍സിലെ മിറിയം ഹോസ്പിറ്റലിലെ ഡോക്ടറിനോട് പറഞ്ഞു. ചര്‍മ്മത്തിനും നഖത്തിനും കടും നീല നിറമുണ്ടാവുന്നതായി കാണാന്‍ സാധിച്ചുവെന്നും യുവതി പറഞ്ഞു.

എന്നാല്‍ അസുഖകാരണം വ്യക്തമാകണമെങ്കില്‍ രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ യുവതിയോട് പറഞ്ഞു. രക്തപരിശോധന ഫലം പുറത്ത് വന്നപ്പോള്‍ മെത്തമോഗ്ലോബിനെമിയ എന്ന രോഗമാണ് പിടിപെട്ടതെന്ന് ഡോക്ടര്‍ യുവതിയോട് പറഞ്ഞു. രക്തത്തിലെയും ടിഷ്യു ഹൈപ്പോക്‌സിയയിലെയും (ശരീരത്തിലെ ടിഷ്യൂകളിലെ കുറഞ്ഞ ഓക്‌സിജന്റെ അളവ്) ഓക്‌സിഡൈസ്ഡ് ഹീമോഗ്ലോബിന്റെ (മെത്തമോഗ്ലോബിന്‍) ഉള്ളടക്കത്തിലെ വര്‍ദ്ധനവാണ് മെത്തമോഗ്ലോബിനെമിയ എന്ന സവിശേഷത. ഇതാണ് രക്തത്തിലെ നീല നിറത്തിന് കാരണമാക്കിയത്.

ALSO READ: ശമ്പളവുമില്ല, ഡെപ്പോസിറ്റ് തുകയുമില്ല; ഐരാപുരം സിഇടി കോളേജിലെ ജീവനക്കാര്‍ സമരത്തില്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച് അധ്യാപിക

പ്രാഥമിക പരിശോധനയില്‍ യുവതിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 88 ശതമാനമാണെന്ന് കണ്ടെത്തി – പ്രതീക്ഷിച്ചതിനെക്കാളും കൂടുതലായിരുന്നു ഇത്. രക്തത്തിന് കടും നീലനിറമാണെന്നതും കാണാനായെന്ന് ഡോ. ഓട്ടിസ് വാറന്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. യുവതി ഇപ്പോഴും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button