കടലിൽ ഉല്ലസിച്ച സർഫറിന് വൻ അപകടത്തിൽ നിന്നും രക്ഷനേടാൻ തുണയായത് ഡ്രോണ്‍ ഓപ്പറേറ്റർ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലെ ഒരു ബീച്ചിൽ സ്രാവ് സമീപമുണ്ടെന്ന് അറിയാതെയായിരുന്നു ഒരാളുടെ സർഫിംഗ്. ഇദ്ദേഹത്തിന്റെ തൊട്ട് അടുത്ത് സ്രാവ് എത്തിയിട്ടും അപകടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ല. എന്നാൽ ഇതെല്ലം കണ്ട് കൊണ്ട് മുകളിൽ ഒരാളുണ്ടായിരുന്നു. ഡ്രോണിൽ കൂടി സ്രാവുകളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ക്രിസ്റ്റഫെർ ജോയ്സ്. ഉടൻ തന്നെ അദ്ദേഹം ഡ്രോണിലെ സ്പീക്കറിൽ കൂടി സ്രാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, അപകടം മനസിലാക്കിയ സർഫർ ഉടൻ തന്നെ സ്ഥലത്ത് നിന്നും മടങ്ങുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
വീഡിയോ ചുവടെ :
https://youtu.be/juJwuLssdjU
Also read : പെണ്‍കുട്ടിയെ ഉമ്മവെച്ച് പെരുമ്പാമ്പ്- വീഡിയോ കണ്ട് ഞെട്ടി ആളുകള്‍
Post Your Comments