Latest NewsIndiaInternational

ഊര്‍ജ്ജരംഗത്ത് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടു :ഇറക്കുന്നത് 50ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം, മുതല്‍മുടക്കാന്‍ തയ്യാറായി നിരവധി കമ്പനികൾ

നരേന്ദ്രമോദിയുടെ സന്ദര്‍ശനസമയത്ത് 60 ലേറെ കമ്പനികള്‍ ഭാരത്തില്‍ വിവിധ മേഖലകളില്‍ മുതല്‍മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഹൂസ്റ്റണ്‍: ഊര്‍ജ്ജരംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പനിയായ പെട്രോനെറ്റ് അമേരിക്കന്‍ കമ്പനിയായ ടെല്ലൂരിയനുമായി ധാരണാപത്രം ഒപ്പിട്ടു. ദ്രവീകൃത പ്രകൃതി വാതക മേഖലയിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.ഡ്രിഫ്റ്റ് വുഡില്‍ നടന്ന ചടങ്ങിലാണ് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ഇറക്കുമതി കരാറിന് ധാരണയായത്. 16ഓളം കമ്പനികള്‍ ഊര്‍ജ്ജരംഗത്ത് മുതല്‍മുടക്കാന്‍ തയ്യാറായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്രമോദിയുടെ സന്ദര്‍ശനസമയത്ത് 60 ലേറെ കമ്പനികള്‍ ഭാരത്തില്‍ വിവിധ മേഖലകളില്‍ മുതല്‍മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

മോദി നേരിട്ടാണ് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ അമേരിക്കയിലെത്തിയ ശേഷമാണ് കൂടിക്കാഴ്ച നടന്നത്.50 ലക്ഷം ടണ്‍ ദ്രവീകൃത ഇന്ധനമാണ് രണ്ടുകമ്പനികള്‍ വഴിയായി പെട്രോനെറ്റും അനുബന്ധസ്ഥാപനങ്ങളും ചേര്‍ന്ന് ഇറക്കുമതി ചെയ്യുന്നത്.അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ കൈമാറ്റ തീരുമാനങ്ങള്‍ പൂര്‍ത്തിയാകും.ഊര്‍ജ്ജരംഗത്തെ സുരക്ഷിതത്വവും പരസ്പരമുള്ള സഹകരണവുമാണ് ചര്‍ച്ചയില്‍ സംസാരിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button