തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനില്ലെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. പാര്‍ട്ടിയാണ് ജില്ലാ കമ്മിറ്റി പറഞ്ഞതില്‍ തീരുമാനം എടുക്കേണ്ടതെന്നു കുമ്മനം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യം ബിജെപി ജില്ലാ കമ്മിറ്റിയാണ് മുന്നോട്ട് വച്ചത്. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടാൻ ഇരിക്കെയാണ് മത്സരിക്കാനില്ലെന്ന് കുമ്മനം പറഞ്ഞത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽകുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാനില്ലെന്നു കുമ്മനം രാജശേഖരന്‍ ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും ഇനി സാധ്യത.
Post Your Comments