ന്യൂഡല്‍ഹി•കിഴക്കന്‍ ഡല്‍ഹിയിലെ മധു വിഹാറില്‍ 58 കാരിയായ സ്ത്രീയെ ക്ഷേത്രത്തിന് പുറത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. സ്ത്രീയുടെ ഭര്‍ത്താവ് ആരാധനയ്ക്കായി ക്ഷേത്രത്തിനുള്ളിലേക്ക് പോയ സമയത്താണ് സംഭവം.
ജഗത്പുരിയില്‍ താമസിക്കുന്ന ഉഷാ റാണിയാണ് കൊല്ലപ്പെട്ടത്. റാണി, ഒരു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മനേജരായിരുന്നു.
ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്ന ഇവര്‍ ഹസ്സന്‍പൂര്‍ ഡിപ്പോയ്ക്ക് സമീപത്തെ ക്ഷേത്രത്തില്‍ കയറാനായി നിര്‍ത്തുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് പോയ ഭര്‍ത്താവിനെ കാറില്‍ കാത്തിരിക്കുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments