KeralaLatest NewsIndia

പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായ പ്രകമ്പനവും ഇരമ്പലും, ആശങ്കയോടെ ഉറങ്ങാതെ നാട്ടുകാർ

വല്ലം, ഒക്കല്‍ പഞ്ചായത്തിലെ ഒക്കല്‍, താന്നിപ്പുഴ, ചേലാമറ്റം ഭാഗങ്ങളിലാണ് നിമിഷ നേരത്തേക്ക് പ്രകമ്പനവും ഇരമ്പലും അനുഭവപ്പെട്ടത്.

കൊച്ചി: പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായി ശബ്ദമുണ്ടായതിനെ തുടര്‍ന്ന് ആശങ്കയോടെ നാട്ടുകാർ. 2018ലെ പ്രളയം ബാധിച്ച പെരിയാര്‍ തീരത്തുള്ള കൂവപ്പടി, ഒക്കല്‍, മുടക്കുഴ പഞ്ചായത്തുകളിലെ ചില മേഖലകളിലാണ് വ്യാഴാഴ്ച രാത്രി ഭൂമിക്കടിയില്‍ നിന്ന് ഇരമ്പലും പ്രകമ്പനവുമുണ്ടായത്. കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ, മുടക്കുഴ പഞ്ചായത്തിലെ ഇളമ്പകപ്പിള്ളി, നഗരസഭ പരിധിയിലുള്ള വല്ലം, ഒക്കല്‍ പഞ്ചായത്തിലെ ഒക്കല്‍, താന്നിപ്പുഴ, ചേലാമറ്റം ഭാഗങ്ങളിലാണ് നിമിഷ നേരത്തേക്ക് പ്രകമ്പനവും ഇരമ്പലും അനുഭവപ്പെട്ടത്.

ചില വീടുകളുടെ ജനല്‍ച്ചില്ലുകള്‍ക്ക് വിറയിലുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ടയുടന്‍ വീട്ടുകാര്‍ ഓടിപ്പുറത്തിറങ്ങി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കും പ്രകമ്പനം അനുഭവപ്പെട്ടു. വീണ്ടും ഇരമ്പലുണ്ടാകുമെന്ന ആശങ്കയില്‍ വീട്ടുകാര്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു.വ്യാഴാഴ്ച രാത്രി 9നായിരുന്നു സംഭവം.

വീടുകള്‍ക്കോ മറ്റു വസ്തുക്കള്‍ക്കോ നാശമുണ്ടായിട്ടില്ല.പ്രാഥമിക വിലയിരുത്തലില്‍ നാശനഷ്ടങ്ങളൊന്നുമില്ലാത്തതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കുന്നത്തുനാട് തഹസില്‍ദാര്‍ പിപി അസ്മാബീവി അറിയിച്ചു. വിശദമായ പരിശോധന നടത്താന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിദഗ്ധ പരിശോധന ആവശ്യമുണ്ടോയെന്നത് ആലോചിക്കും. ഒക്കല്‍ മേഖലയിലാണ് ജനങ്ങള്‍ റവന്യു വകുപ്പിനെ വിവരങ്ങള്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button