Latest NewsKeralaNews

കോഴിക്കറിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; സംഭവം ഇങ്ങനെ

കുമളി: വീട്ടില്‍ കോഴിക്കറിവെച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പെരിയാര്‍ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ജീവനക്കാരനെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥന്റെ വീട്ടിലുണ്ടാക്കിയ കോഴിക്കറി സഹപ്രവര്‍ത്തകന്‍ കഴിച്ചിരുന്നു. എന്നാൽ കാട്ടുകോഴിയുടെ ഇറച്ചി അല്ലേ താൻ കഴിച്ചതെന്ന സംശയത്തിൽ മേല്‍ ഉദ്യോഗസ്ഥനെ വിളിച്ച്‌ ഇയാൾ പരാതി പറഞ്ഞു. സംഭവത്തിന്റെ സത്യം അറിയാനായി കറിവെച്ച ജീവനക്കാരനെ വിളിച്ച്‌ ഉദ്യോഗസ്ഥൻ വിശദീകരണം തേടി.

Read also: തമിഴ്നാടുമായുള്ള നദീജലകരാർ; കൂടിക്കാഴ്ച നടത്താനൊരുങ്ങി പിണറായി വിജയനും എടപ്പാടി പളനിസ്വാമിയും

താൻ നാട്ടുകോഴിയുടെ കറിയാണ് വെച്ചതെന്ന് ജീവനക്കാരൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ വിശ്വസിച്ചില്ല. സഹപ്രവര്‍ത്തകന്‍ പരാതി പറയുന്നതിന്റെ ഫോണ്‍സംഭാഷണം ജീവനക്കാരനെ കേള്‍പ്പിച്ചു. ഇത് കേട്ടതോടെ തനിക്ക് പാര വെച്ച സഹപ്രവർത്തകനെ കാണാൻ ജീവനക്കാരനെത്തി. കറി വെച്ചയാളും കഴിച്ചയാളും തമ്മിൽ വാക്കുതർക്കമായി. മറ്റ് ജീവനക്കാര്‍ ഇടപെട്ട് തല്‍ക്കാലം രംഗം ശാന്തമാക്കിയെങ്കിലും ഇരുവരും ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും എന്ന് മനസിലാക്കിയതോടെയാണ് കോഴിക്കറി വെച്ചയാളെ സ്ഥലം മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button