Latest NewsSaudi ArabiaNewsGulf

പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം

റിയാദ് : പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം. . നടപടിക്രമങ്ങള്‍ സുഖമമാക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയമാണ് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ചത്. പുതിയ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക്, പരിശ്രമവും സമയവും, പണവും ലാഭിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

Read Also : സ്ഥിരം ഭരണഘടനാബെഞ്ച് ഒരുങ്ങുന്നു, പരമോന്നത കോടതിയുടെ എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായ നടപടി

പതിനഞ്ചോളം പുതിയ ഇ-സേവനങ്ങളുള്‍പ്പെടുന്ന പാക്കേജ് നടപ്പിലാക്കുവാനാണ് സൗദി നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍ സമാനി ഉത്തരവിട്ടത്. പുതിയ സേവനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ കോടതി വ്യവഹാരങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് കോടതികളും പാനലുകളും സന്ദര്‍ശിക്കാതെ തന്നെ പരിഹാരം കണാനാകും.

എന്‍ഫോഴ്സ്മെന്റ് ഉത്തരവുകള്‍ പ്രതിയെ അറിയിക്കുക. സന്ദര്‍ശനം, കസ്റ്റഡി, കുടിയൊഴിപ്പിക്കല്‍ ഉത്തരവുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ പുതിയ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ നിരവധി സേവന വികസന പദ്ധതികള്‍ എന്‍ഫോഴ്സ്മെന്റ് മേഖല ലക്ഷ്യം വെക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button